Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister K.N. Balagopal

കെ​​​​എ​​​​സ്എ​​​​ഫ്ഇ​​​​ക്ക് ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​രോ​​​​ടും കേ​​​​ര​​​​ള​​​​ത്തോ​​​​ടും പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത: ധ​​​​ന​​​​മ​​​​ന്ത്രി

കൊ​​​​ല്ലം: ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​രോ​​​​ടും ഒ​​​​പ്പം കേ​​​​ര​​​​ള​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടും പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത പു​​​​ല​​​​ർ​​​​ത്തു​​​​ന്ന പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​ണ് കെ​​​​എ​​​​സ്എ​​​​ഫ്ഇ​​​​യെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ. ഇ​​​​തി​​​​നു തെ​​​​ളി​​​​വാ​​​​ണ് പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്തം നേ​​​​രി​​​​ട്ട വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ ക​​​​ല്പ​​​​റ്റ ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ 45 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​ന​​​​ക്സ് ബ്ലോ​​​​ക്ക് നി​​​​ർ​​​​മി​​​​ച്ചു​​​​ന​​​​ൽ​​​​കി​​​​യ​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കെ​​​എ​​​​സ്എ​​​​ഫ്ഇ സു​​​​താ​​​​ര്യ​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​വു​​​​മാ​​​​യ സ​​​​ന്പാ​​​​ദ്യ​​​​മാ​​​​ർ​​​​ഗം ഒ​​​​രു​​​​ക്കു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. കെ​​​​എ​​​​സ്എ​​​​ഫ്ഇ ഗാ​​​​ല​​​​ക്സി ചി​​​​ട്ടി വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ‘സ​​​​മ്മാ​​​​നോ​​​​ത്സ​​​​വം 2026’ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര അ​​​​ന്പ​​​​ല​​​​ക്ക​​​​ര മൈ​​​​താ​​​​ന​​​​ത്തു ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മെ​​​​ഗാ​​​​സ​​​​മ്മാ​​​​ന​​​​മാ​​​​യ മെ​​​​ഴ്സി​​​​ഡ​​​​സ് ബെ​​​​ൻ​​​​സ് കാ​​​​റി​​​​ന്‍റെ താ​​​​ക്കോ​​​​ൽ വി​​​​ജ​​​​യി​​​​യാ​​​​യ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട സ്വ​​​​ദേ​​​​ശി കെ.​​​​വി. ഷ​​​​ക്കീ​​​​ലി​​​​ന് മ​​​​ന്ത്രി സ​​​​മ്മാ​​​​നി​​​​ച്ചു. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട-1 ബ്രാ​​​​ഞ്ചി​​​​ലെ ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ര​​​​നാ​​​​ണ് ഷ​​​​ക്കീ​​​​ൽ. ബം​​​പ​​​​ർ സ​​​​മ്മാ​​​​ന​​​​മാ​​​​യ 17 ഇ​​​​ന്നോ​​​​വ ക്രി​​​​സ്റ്റ കാ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണ​​​​വും ന​​​​ട​​​​ന്നു.

വി​​​​വി​​​​ധ സ​​​​മ്മാ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 18 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ​​​​മ്മാ​​​​ന​​​​വി​​​​ത​​​​ര​​​​ണം കെ​​​​എ​​​​സ്എ​​​​ഫ്ഇ കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ. ​​​​വ​​​​ര​​​​ദ​​​​രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു. തു​​​​ട​​​​ർ​​​​ന്നും നൂ​​​​ത​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​മാ​​​​യി കെ​​​​എ​​​​സ്എ​​​​ഫ്ഇ എ​​​​ത്തു​​​​മെ​​​​ന്ന് എം​​​​ഡി ഡോ.​​​​ എ​​​​സ്.​​​​കെ. സ​​​​നി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ അ​​​​നി​​​​ത ഗോ​​​​പ​​​​കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കൊ​​​​ല്ലം ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്.​​​​ആ​​​​ർ. അ​​​​രു​​​​ണ്‍ ബാ​​​​ബു മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​രു​​​ന്നു.

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര ന​​​​ഗ​​​​ര​​​​സ​​​​ഭ ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ എ. ​​​​ഷാ​​​​ജു, ക്ഷേ​​​​മ​​​​കാ​​​​ര്യ സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡി. ​​​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള, വാ​​​​ർ​​​​ഡ് കൗ​​​​ണ്‍​സി​​​​ല​​​​ർ എ​​​​ൽ. മി​​​​നി, മൈ​​​​ലം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ദി​​​​വ്യ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. തു​​​​ട​​​​ർ​​​​ന്ന് വി​​​​നീ​​​​ത് ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍റെ സം​​​​ഗീ​​​​ത​​​​പ​​​​രി​​​​പാ​​​​ടി അ​​​​ര​​​​ങ്ങേ​​​​റി.

Kerala

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽക്കണ്ട് എ​​​ല്ലാ മേ​​​ഖ​​​ല​​​യിലെ​​​യും ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സാ​​​ന്പ​​​ത്തി​​​ക പാ​​​ക്കേ​​​ജു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ബ​​​ജ​​​റ്റാ​​​കും ഇ​​​ത്.

ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ 2000 രൂ​​​പ​​​യി​​​ൽനി​​​ന്നു വീ​​​ണ്ടും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. സ്ത്രീ​​​ക​​​ൾ​​​ക്ക് ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ണ്ടാ​​​കും. വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്കു പ​​​ക​​​രം അ​​​ഷ്വേ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കും. ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം, ഡി​​​എ കു​​​ടി​​​ശി​​​ക പ്ര​​​ഖ്യാ​​​പ​​​നം തു​​​ട​​​ങ്ങി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​കാം. ഇ​​​തെ​​​ല്ലാം അ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യി​​​ലാ​​​കും പെ​​​ടു​​​ക.

Kerala

മ​ദ്യ​വും ലോ​ട്ട​റി​യു​മ​ല്ല കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന​: ധ​ന​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​വും ലോ​​​ട്ട​​​റി​​​യും മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന നി​​​കു​​​തി​​​യും മാ​​​ത്ര​​​മ​​​ല്ല കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യെ​​​ന്ന് മ​​​ന്ത്രി കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ. ജി​​​എ​​​സ്ടി വ​​​രു​​​മാ​​​ന​​​വും പെ​​​ട്രോ​​​ളും മ​​​റ്റു വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യു​​​ടെ നെ​​​ടും​​​തൂ​​​ണാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്നും വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. ലോ​​​ട്ട​​​റി​​​യി​​​ൽനി​​​ന്നു കൂ​​​ടു​​​ത​​​ൽ ലാ​​​ഭം ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ലോ​​​ട്ട​​​റി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ ലോ​​​ട്ട​​​റി​​​യി​​​ൽനി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ശ​​​ന്പ​​​ളം ന​​​ൽ​​​കാ​​​നും ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രു​​​ടെ​​​യും ക​​​മ്മീ​​​ഷ​​​നും മ​​​റ്റു ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യാ​​​ണ് വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. മ​​​ദ്യ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ സ​​​ർ​​​ക്കാ​​​ർ വി​​​ല കൂ​​​ട്ടി​​​യി​​​ട്ടി​​​ല്ല. സെ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​യ്ത​​​ത്. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​കു​​​തി കു​​​റ​​​ച്ച​​​തു വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ന് 2000 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​വും ഉ​​​പ​​​ഭോ​​​ഗ​​​വും വ​​​ർ​​​ധി​​​പ്പി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ന​​​മു​​​ക്ക് സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യൂ. വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ഇ​​​ത്ത​​​വ​​​ണ​​​ത്തെ ബ​​​ജ​​​റ്റി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നും മാ​​​ധ്യ​​​മ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യു​​​ള്ള പ്രി ​​​ബ​​​ജ​​​റ്റ് സം​​​വാ​​​ദ​​​ത്തി​​​ൽ ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റും ഡ​​​ൽ​​​ഹി​​​യി​​​ലെ കേ​​​ര​​​ള ഹൗ​​​സി​​​ൽ താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തുപോ​​​ലെ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി യു​​​വാ​​​ക്ക​​​ൾ​​​ക്ക് ട്രെ​​​യി​​​ൻ ടി​​​ക്ക​​​റ്റും താ​​​മ​​​സ സൗ​​​ക​​​ര്യ​​​വും ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ർ​​​ന്നു. ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ പി​​​എ​​​സ്‌​​​സി ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു പോ​​​കു​​​ന്ന യു​​​വാ​​​ക്ക​​​ൾ​​​ക്ക് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ൽ യാ​​​ത്രാസൗ​​​ജ​​​ന്യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​ർ​​​ന്നു.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം 58 ആ​​​യി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​ർ​​​ന്നു. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡി​​​എ ഒ​​​ഴി​​​കെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കു​​​റ​​​വു വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Kerala

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കണമെന്ന് കേന്ദ്രത്തോട് കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​റി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല 250 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ കേ​​​ന്ദ്രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ കേ​​​ര​​​ളം. സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ഇ​​​ന്നു കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ റ​​​ബ​​​റി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രു​​​ടെ സു​​​പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ക്കും. ഇ​​​പ്പോ​​​ൾ, സം​​​സ്ഥാ​​​നം 200 രൂ​​​പ​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തി​​​ലാ​​​ണ് കേ​​​ന്ദ്രം 50 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ക​​​ട​​​മെ​​​ടു​​​ക്ക​​​ൽ പ​​​രി​​​ധി പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യമ​​​ട​​​ങ്ങി​​​യ നി​​​വേ​​​ദ​​​ന​​​മാ​​​ണ് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കേ​​​ന്ദ്ര​​​മ​​​ന്ത്രി ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്നു വി​​​ളി​​​ച്ച സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ജ​​​നു​​​വ​​​രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് വ​​​രെ​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​ക്ക​​​ൽ പ​​​രി​​​ധി 12,000 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് പ​​​കു​​​തി​​​യോ​​​ളം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ 17,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത്.

ഐ​​​ജി​​​എ​​​സ്ടി​​​യി​​​ൽ മാ​​​ത്രം 965 കോ​​​ടി രൂ​​​പ​​​യു​​​ടെ വെ​​​ട്ടി​​​ക്കു​​​റ​​​വു വ​​​രു​​​ത്തി. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ തെ​​​റ്റാ​​​യ ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണി​​​ത്. 31,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഗ്രാ​​​ന്‍റ് 6,000 കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക് ഒ​​​തു​​​ക്കി. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച 1877 കോ​​​ടി രൂ​​​പ​​​യും വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു.

സി​​​ൽ​​​വ​​​ർ ലൈ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് പ​​​ക​​​ര​​​മു​​​ള്ള റെ​​​യി​​​ൽ​​​വേ പ​​​ദ്ധ​​​തി അ​​​നു​​​വ​​​ദി​​​ക്കു​​​ക, ഗ​​​താ​​​ഗ​​​തത്തി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ റെ​​​യി​​​ൽ​​​വേ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ക, വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ കേ​​​ന്ദ്ര സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ക, വി​​​ഴി​​​ഞ്ഞ​​​ത്തി​​​ന് ബ​​​ജ​​​റ്റി​​​ൽ വ​​​യ​​​ബി​​​ലി​​​റ്റി ഗ്യാ​​​പ് ഫ​​​ണ്ടിം​​​ഗ് അ​​​നു​​​വ​​​ദി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ഉ​​​ന്ന​​​യി​​​ക്കും. കേ​​​ര​​​ള​​​ത്തെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ​​​മീ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് 12ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​മാ​​​രും സ​​​മ​​​രം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​തു നി​​​കു​​​തി വ​​​രു​​​മാ​​​നം ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു. 2015-16ൽ 38,995 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ത​​​ന​​​തു നി​​​കു​​​തി വ​​​രു​​​മാ​​​നം 2024-25ൽ 84,884 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. 117 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൊ​​​ത്തം ത​​​ന​​​ത് വ​​​രു​​​മാ​​​നം ഒ​​​രു ല​​​ക്ഷം കോ​​​ടി പി​​​ന്നി​​​ട്ടു .2015-16 ലെ 47,420 ​​​കോ​​​ടി രൂ​​​പ​​​യി​​​ൽനി​​​ന്ന് 2024-25ൽ 1,03,240 ​​​കോ​​​ടി രൂ​​​പ​​​യാ​​​യാ​​​ണ് ത​​​ന​​​തു വ​​​രു​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന​​​ത്, 118% വ​​​ർ​​​ധ​​​ന.

District News

മാ​റു​ന്ന തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ത്തെ നേരിടാനാകണം: മ​ന്ത്രി കെ.എ​ന്‍.ബാ​ല​ഗോ​പാ​ല്‍

കൊ​ല്ലം : ലോ​ക​ത്തെ മാ​റു​ന്ന തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ കേ​ര​ള​ത്തി​നാ​ക​ണ​മെ​ന്ന് മ​ന്ത്രി കെ.എ​ന്‍.ബാ​ല​ഗോ​പാ​ല്‍. തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി െ ന്‍റ വി​ഷ​ന്‍ 2031 സം​സ്ഥാ​ന​ത​ല സെ​മി​നാ​ര്‍ ദി ​ക്വ​യി​ലോ​ണ്‍ ബീ​ച്ച് ഹോ​ട്ട​ലി​ലെ ഓ​ര്‍​ക്കി​ഡ് ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍ററി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.​

സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ - തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൂ​ലി ന​ല്‍​കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. മി​നി​മം വേ​ത​നം ഉ​ള്‍​പ്പ​ടെ പ്ര​ഖ്യാ​പി​ച്ചു. സ്ത്രീ​ക​ള്‍​ക്ക് ഇ​രു​ന്ന്‌ തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ധാ​രാ​ളം ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി സാ​മൂ​ഹി​ക ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.​കേ​ര​ള​ത്തി​ലെ തൊ​ഴി​ല്‍ ഇ​ട​ങ്ങ​ളി​ലെ സ്വാ​ത​ന്ത്ര്യം, അ​ന്ത​സ്, സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ച്ചു​ള്ള ന​യ​രൂ​പീ​ക​ര​ണ​വും മാ​തൃ​ക​പ​ര​മാ​ണെ​ന്ന് മു​ഖ്യാ​തിഥി​യാ​യ ഐഎ​ല്‍ഒ ​ഡ​യ​റ​ക്ട​ര്‍ മി​ചി​കോ മി​യാ​മോ​ട്ടോ പ​റ​ഞ്ഞു.

ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ സ​ഫ്‌​ന ന​സ​റു​ദ്ദീ​ന്‍, എംഎ​ല്‍എ​മാ​രാ​യ എം. ​നൗ​ഷാ​ദ്, സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കെ. ​ഗോ​പ​ന്‍, ജി​ല്ലാ ക​ള​ക്ട​ർ എ​ന്‍.ദേ​വി​ദാ​സ്, മു​ന്‍ മ​ന്ത്രി​മാ​രാ​യ എ​ള​മ​രം ക​രീം, ജെ.മേ​ഴ്സി​കു​ട്ടി​അ​മ്മ, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ എ​സ്.ജ​യ​മോ​ഹ​ന്‍, എം​പ്ലോ​യ്‌​മെ​ന്‍റ് ആ​ന്‍​ഡ് ട്രെ​യി​നി​ങ് ഡ​യ​റ​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ​ദ്, ടെ​രു​മോ പെ​ന്‍​പോ​ള്‍ മു​ന്‍ എംഡി സി.പ​ത്മ​കു​മാ​ര്‍, പ്ലാ​നി​ങ് ബോ​ര്‍​ഡ് അം​ഗം ഡോ. ​ര​വി രാ​മ​ന്‍, ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ജ​യേ​ഷ്, ഐഎ​ല്‍ഒ ​നാ​ഷ​ണ​ല്‍ പ്രൊ​ജ​ക്റ്റ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ക​രു​ണ്‍ ഗോ​പി​നാ​ഥ്, എ.അ​ല​ക്‌​സാ​ണ്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

കൊ​ല്ലം ഇ​നി അ​തി​ദാ​രി​ദ്ര്യ​മു​ക്ത ജി​ല്ല: മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍

കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തി​യ നി​ര​ന്ത​ര​വും മി​ക​വു​റ്റ​തു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​തി​ദാ​രി​ദ്ര്യ​മു​ക്തി​യെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​നു സ​ഹാ​യ​ക​മാ​യ​തെ​ന്ന് മ​ന്ത്രി കെ.എ​ന്‍.ബാ​ല​ഗോ​പാ​ല്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ജി​ല്ല​യെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​കെ 4461 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ജി​ല്ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 3973 കു​ടും​ബ​ങ്ങ​ളെ അ​തി​ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്നു മു​ക്ത​മാ​ക്കാ​നാ​യി. മ​ര​ണ​പ്പെ​ട്ട​വ​ര്‍, അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​ര്‍, പ​ട്ടി​ക​യി​ല്‍ ഇ​ര​ട്ടി​പ്പ് വ​ന്ന​വ​ര്‍ എ​ന്നി​ങ്ങ​നെ 488 പേ​രെ ഒ​ഴി​വാ​ക്കി.‌‌

2180 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം​ഉ​റ​പ്പാ​ക്കി. 2226 കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ സേ​വ​ന​വും. 292 കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​രു​മാ​നം ഉ​റ​പ്പാ​ക്കി. 878 കു​ടും​ബ​ങ്ങ​ള്‍​ക്ക് പാ​ര്‍​പ്പി​ട​വും നി​ര്‍​മി​ച്ച് ന​ല്‍​കി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ ​പി. കെ.​ഗോ​പ​ന്‍ അ​ധ്യ​ക്ഷ​നാ​യി. പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​വ​ത​രി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എ​സ് ജ​യ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up